പൊൻകുന്നം: ആലങ്ങാട്ടുയോഗത്തിന്റെ പേട്ടപുറപ്പാട് അയ്യപ്പൻവിളക്ക് രഥഘോഷയാത്ര ജില്ലയിൽ 8ന് പ്രവേശിക്കും. ആലുവ ശിവരാത്രി മണപ്പുറത്ത് നിന്ന് അയ്യപ്പഗോളകയും വഹിച്ചുള്ള രഥയാത്രക്കു നേതൃത്വം നൽകുന്നത് യോഗപെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാർ, പ്രതിനിധികളായ എം.എൻ.രാജപ്പൻനായർ, പുറയാറ്റിക്കളരിയിൽ രാജേഷ് കുറുപ്പ് എന്നിവരാണ്.
8ന് രാവിലെ താമരക്കാട് എസ്.എൻ.ഡി.പി.ക്ഷേത്രത്തിൽ സ്വീകരണമുണ്ട്. തുടർന്ന് ശ്രീപോർക്കലി ഭഗവതിക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, ഇരട്ടിച്ചിറ ശാസ്താക്ഷേത്രം, പൂവക്കുളം നരസിംഹസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമിക്ഷേത്രം, അമനകര ഭരതസ്വാമിക്ഷേത്രം, പള്ളിയാമ്പുറം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാനകപൂജയും അന്നദാനവും.
9ന് രാവിലെ 7.30ന് രാമപുരം പിഷാരുകോവിലിലാണ് ആദ്യസ്വീകരണം. തുടർന്ന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രം, ചിറക്കരക്കാവ് ഭഗവതിക്ഷേത്രം, പോണാട്ട് ഭഗവതിക്ഷേത്രം, കിഴതടിയൂർ തൃക്കയിൽ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവിക്ഷേത്രം, ഇടയാറ്റ് ബാലഗണപതിക്ഷേത്രം, മീനച്ചിൽ വടക്കേക്കാവ്, പൂവരണി മഹാദേവക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ രഥയാത്രക്ക് സ്വീകരണമുണ്ട്. വൈകിട്ട് 6ന് ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിൽ പാനകപൂജയും അന്നദാനവും നടത്തും.
10ന് രാവിലെ 7ന് പനമറ്റം ഭഗവതിക്ഷേത്രത്തിൽ രഥയാത്ര തുടങ്ങും. പിന്നീട് പനമറ്റം വെളിയന്നൂർ ശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, പൊൻകുന്നം പുതിയകാവ്, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവിക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേനപ്പാടി മഹാലക്ഷ്മി കാണിക്കമണ്ഡപം, ചേനപ്പാടി ശാസ്താക്ഷേത്രം, പരുന്തന്മല ശ്രീദേവി വിലാസം കാണിക്കമണ്ഡപം, പരുന്തന്മല അയ്യപ്പസേവാസമാജം, വിഴിക്കിത്തോട് അന്നദാനസമിതി, എരുമേലി പേട്ട അമ്പലം എന്നിവിടങ്ങളിലുമെത്തും. 11ാം തീയതിയാണ് എരുമേലിയിൽ പീഠം വെയ്ക്കലും പാനകപൂജയും. 12ന് രാവിലെ മുതലാണ് ആലങ്ങാട്ട് പേട്ട.