പൊൻകുന്നം: വാട്ടർ അതോറിട്ടിയുടെ കരിമ്പുകയം പദ്ധതിയിലെ ജലവിതരണക്കുഴൽ തകരുന്നത് പതിവായി. അതേസമയം തകരാർ പരിഹരിക്കാൻ നടത്തുന്ന കുഴിയെടുക്കൽ തീർത്ഥാടക വാഹനങ്ങൾക്ക് അപകടക്കെണിയാവുകയാണ്. പൊൻകുന്നത്ത് നിന്ന് എരുമേലിക്ക് തീർത്ഥാടകർ സഞ്ചരിക്കുന്ന കെ.വി.എം.എസ് വിഴിക്കിത്തോട് റോഡിലാണ് ടാറിംഗ് തകർത്ത് പൈപ്പ് പൊട്ടൽ.
നാലു കി.മീ.ഭാഗത്ത് പൈപ്പ് പൊട്ടൽ പതിവാണ്. റോഡിൽ നാലടി താഴ്ചയിൽ കുഴിച്ചിട്ടിരിക്കുന്ന പൈപ്പാണ് തകരുന്നത്. ഇതോടെ തകരാർ പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിക്കേണ്ട ഗതികേടിലാണ് വാട്ടർ അതോറിട്ടി അധികൃതർ.