camp

ചങ്ങനാശേരി: കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് ക്യാമ്പ് 'ദിശ 2020" കെ.സി. ജോസഫ് എം.എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആന്റണി കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭദ്രദീപം തെളിയിച്ചു. തിരുവഞ്ചൂർ രാധാകൃഷണൻ മുഖ്യാപ്രഭാഷണം നടത്തി. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി, ജ്യോതി വിജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യു.ഡി എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്. സലീം, നാട്ടകം സുരേഷ്, പി.എസ്. രഘുറാം, പ്രൊഫ: വി.എൻ. നാരായണപിള്ള, പി.എച്ച്. നാസർ, പി.എൻ. നൗഷാദ്, ശോഭ സലിമോൻ, രാഖി കലേഷ്, തോമസ് അക്കര, പി.എച്ച്. ഷാജഹാൻ, കെ.ജെ. ജയിംസ്, തുടങ്ങിയവർ പങ്കെടുത്തു.