മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സംഘടിപ്പിക്കുന്ന 41 ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്സ്- 'ഒരുക്കം", 11, 12 തീയതികളിൽ കാഞ്ഞിരപ്പള്ളി ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. 11ന് രാവിലെ 9ന് യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ഉദ്ഘാടനം ചെയ്യും. പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യസന്ദേശം നൽകും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി. അനിയൻ, ഷാജി ഷാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് അരുണ ബാബു, ധർമസേന അധികാരി ബിനു വിഴിക്കത്തോട്, പാലപ്രശാഖ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ സംസാരിക്കും. കോഴ്സ് കൺവീനർ പി.വി. ഗോപാലകൃഷ്ണൻ സ്വാഗതവും ജോയിന്റ് കൺവീനർ രത്നമ്മബാബു നന്ദിയും പറയും. എ. ഷാജി ആലപ്പുഴ, വത്സമ്മ ടീച്ചർ അടിമാലി, ആനിയമ്മ ജോർജ്, യോഗ ആചാര്യൻ സുരേഷ് കുമാർ, ഡോ.ജോസ് ജോസഫ്, ഡോ. അനൂപ്, ജോർജ് കുട്ടി ആഗസ്തി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായ യുവതിയുവാക്കൾ ശാഖ സെക്രട്ടറി മാരുടെ സാക്ഷ്യപത്രം സഹിതം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 12ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തിൽ അഡ്വ.പി ജീരാജ് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.