തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം സെക്രട്ടറി, കോൺഗ്രസ്‌ നേതാവ്, നിയമസഭാഗം എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആർ.നാരായണന് ജന്മനാടായ തലയോലപ്പറമ്പിൽ സ്മാരകം നിർമ്മിക്കണമെന്ന്‌ കെ.ആർ.അനുസ്മരണ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
തലയോലപ്പറമ്പ്‌കെ.ആർ.ആഡിറ്റോറിയത്തിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ കെ.ആർ.ഫൗണ്ടേഷൻ ചെയർമാൻ എം.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. എം.ജി.രാഘവൻ, ഡോ: എച്ച്.എസ്.പി, ബേബി ടി.കുര്യൻ,കെ.എസ്.വിനോദ്, രാമകൃഷ്ണൻ, ടി.എം. മരങ്ങോലി എന്നിവർ പ്രസംഗിച്ചു.