വൈക്കം: ചാത്തൻകുടി ദേവി ക്ഷേത്രത്തിൽ ഒരാഴ്ച്ചക്കാലം നീണ്ട കനകധജാര യജ്ഞവും ലക്ഷാർച്ചനയും സമാപിച്ചു. മേജർ സെറ്റ് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വേല, വേല, എഴുന്നള്ളിപ്പ്, വേലകളിയോടെയാണ് ചടങ്ങിന് പരിസമാപ്തി കുറിച്ചത്. രാവിലെ 11 ന് ലക്ഷാർച്ചനയും കനകധാരയജ്ഞവും പൂർത്തിയാക്കി സമർപ്പണ ചടങ്ങ് നടത്തി. യജ്ഞമണ്ഡപത്തിൽ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മീകത്വത്തിൽ സുകൃത ഹോമവും നടത്തി. തുടർന്ന് മംഗളാരതിയും ദേവിക്ക് കലശാഭിഷേകവും നടത്തി. യജ്ഞമണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടളുടെയും അകമ്പടിയോടെ ബ്രഹ്മകലശം ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. പന്ത്രണ്ടോളം വേദ പണ്ഡിതന്മാർ ചേർന്നാണ് കലശം എഴുന്നള്ളിച്ചത്.