വൈക്കം: തലയാഴം ഗ്രാമ പഞ്ചായത്ത് തിമിര രഹിത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും വൈക്കം ടൗൺ റോട്ടറി ക്ലബിന്റെയും നേതൃത്വത്തിൽ ശുശ്രൂത കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും ശസ്ത്രക്രിയയും പഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എൻ. കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ജോസഫ് ലൂക്കോസ്, ശ്രീജിത്ത് , ജി. രജിമോൻ, പി. എസ്. മുരളീധരൻ, പി. എസ്. പുഷ്‌ക്കരൻ, ജോൺ ജോസഫ്, ഡി. നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.