വൈക്കം: താലൂക്ക് എൻ. എസ്. യൂണിയന്റെയും വനിത യൂണിയന്റെയും നേതൃത്വത്തിൽ തിരുവാതിര ഉത്സവം ആഘോഷിച്ചു. എൻ. എസ്. എസ്. ഓർഡിറ്റോറിയത്തിൽ ഏഴ് ടീമുകൾ തിരുവാതിര ചുവടുവച്ചാടി. ആഘോഷ പരിപാടികൾ യൂണിയൻ പ്രസിഡന്റ് ഇൻചാർജ് എസ്. മധു ഉദ്ഘാടനം ചെയ്തു. വനിത യൂണിയൻ പ്രസിഡന്റ് ശ്രീലേഖ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ, എം. ഗോപാലകൃഷ്ണൻ, എം. ജി. ബാലചന്ദ്രൻ, പി. എൻ. രാധാകൃഷ്ണൻ, എസ്. മുരുകേശ്, ഇന്ദിരാമണി, മീന റാണി, ഷിജി രാജീവൻ, ഗീത കുമാരി, ദേവി പാർവ്വതി എന്നിവർ പ്രസംഗിച്ചു.