പേരൂർ: പേരൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം റവന്യുവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.
പേരൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട്, വാർഡ് കൗൺസിലർ മോളി ജോൺ, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോണി വർഗീസ്, പി.കെ. സുരേഷ്, കെ.ജി. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.