കോട്ടയം : പാർലമെന്റിലുള്ള കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരായ ജനങ്ങളുടെമേൽ എന്തും അടിച്ചേല്പിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ വ്യാമോഹം വിലപ്പോവില്ലെന്നും ഭരണഘടനയുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു .
പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയത്ത് മഹാത്മഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ മനുഷ്യഭൂപടം ഒരുക്കുന്നതിന്റെ ഭാഗമായുള്ള യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കുര്യൻ ജോയ്, ജോഷി ഫിലിപ്പ്, ടോമി കല്ലാനി ,ലതികാ സുഭാഷ് , അസീസ് ബഡായി, റഫീക്ക് മണിമല, സ്റ്റീഫൻ ജോർജ്, ജോസ് പുത്തൻകാല, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സജി മഞ്ഞക്കടമ്പൻ, റ്റി.സി. അരുൺ ജോയ് ചെട്ടിശേരി, സെബാസ്റ്റ്യൻ മുതലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.