കോട്ടയം: ഇരവിനല്ലൂർ ഉദിക്കാമല ശ്രീധർമശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവവും അയ്യപ്പസത്രവും നാളെ മുതൽ 15 വരെ നടക്കും. നാളെ വൈകിട്ട് 5ന് തൃക്കോതമംഗലം മഹാദേവക്ഷേത്രം കാണിക്കമണ്ഡപത്തിൽ നിന്നുള്ള വിഗ്രഹഘോഷയാത്ര ധർമശാസ്താക്ഷേത്രത്തിൽ എത്തുന്നതോടെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി അയ്യപ്പസത്രത്തിന് തുടക്കമാകും. 7.30ന് ഇത്തിത്താനം പ്രേംജി കെ. ഭാസിയുടെ സംഗീതക്കച്ചേരി, 8ന് രാവിലെ 10ന് മഹാചണ്ഡികാപൂജ, 11.45ന് പ്രഭാഷണം, വൈകിട്ട് 5ന് ശ്രീഭൂതനാഥ അവതാരം, 7ന് ഡോ.എം.എം. ബഷീർ കുന്നിക്കോടിന്റെ പ്രഭാഷണം, 9ന് രാവിലെ 10ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് ആലങ്ങാട്ട് പെട്ടതുള്ളൽ രഥഘോഷയാത്രക്ക് സ്വീകരണം, തുടർന്ന് ദീപാരാധന, അയ്യപ്പഗോളകയും കൊടിക്കൂറയും വച്ചുപൂജ, 10ന് രാവിലെ 10ന് ജന്മനക്ഷത്ര മഹാമന്ത്രപൂജ, 5.30ന് വിദ്യാവിജയപൂജ, 6.30ന് ദീപാരാധന, തുടർന്ന് പരാശക്തിപൂജ, 11ന് രാവിലെ 10ന് മഹാശനീശ്വരപൂജ, 11.45ന് പ്രഭാഷണം, വൈകിട്ട് 6.30ന് ദീപാരാധന, പടിപൂജ, 12ന് രാവിലെ 9ന് പുഷ്പകലശപൂജ, പുഷ്പകലശാഭിഷേകം, യജ്ഞസമർപ്പണം, മഹാപ്രസാദമൂട്ട്, വൈകിട്ട് സാംസ്കാരിക സമ്മേളനം - ഉദ്ഘാടനം ഉമ്മൻചാണ്ടി എം.എൽ.എ, 13ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, വൈകിട്ട് 6.45ന് സംഗീതസദസ്, 7.45ന് നൃത്തനാടകം, 14ന് രാവിലെ 8 മുതൽ അയ്യപ്പ ഭാഗവതപാരായണം, വൈകിട്ട് ഭരതനാട്യം, രാത്രി 8ന് തിരുവാതിര, 9ന് നാടകം, 15ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് നവകലശപൂജ, 10ന് നവക കലശാഭിഷേകം, 11ന് ഭക്തിഗാനമേള, 11.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് ഘോഷയാത്ര, പേട്ടകെട്ട്, താലപ്പൊലി, 6.30ന് ദീപക്കാഴ്ച, കൊട്ടിപ്പാടിസേവ, 7.30ന് പുഷ്പാഭിഷേകം, നിറമാല, സംഗീതസദസ്, 10.30ന് ഫ്യൂഷൻ എന്നിവയാണ് പ്രധാനപരിപാടികൾ.