കോട്ടയം : തൃക്കൊടിത്താനത്ത് പട്ടാപ്പകൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ ഇരുന്ന് ചീട്ടുകളിച്ച ആറു പേർ അറസ്റ്റിൽ. 5100 രൂപയും കണ്ടെടുത്തു. തൃക്കൊടിത്താനം സ്വദേശികളായ സാബു സ്കറിയ (54), സജീന്ദ്രൻ ശശി (36), ബിജോ വർഗീസ് (27), റോയി ജോസഫ് (70), സിറിൾ വർഗീസ് (29), ലാലിച്ചൻ ആന്റണി (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. സി.ഐ സാജു വർഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12 ന് എസ്.ഐ ശ്രീകുമാറും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പൊലീസിനെ കണ്ട് ഒരാൾ ടെറസിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും പൊലീസ് പരാജയപ്പെടുത്തി. ഇതിനിടയിൽ മേശയിലുണ്ടായിരുന്ന പണവും ചീട്ടും ടെറസിൽ സ്ഥാപിച്ചിരുന്ന വാട്ടർടാങ്കിൽ നിക്ഷേപിച്ചു. അത് പൊലീസ് കണ്ടെടുത്തു.