കോട്ടയം: മാനസിക വൈകല്യമുള്ള യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. തിരുമൂലപുരം സാബു സൗണ്ട്സ് ഉടമ ചന്തപ്പറമ്പിൽ സി.സി.സാബുവിനെയാണ് (55) പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരത്തെ സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.