കോട്ടയം: വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് മോഷണം. കുറവിലങ്ങാട് കുര്യനാട് പുല്ലുവട്ടത്ത് മാവുങ്കൽ ജയ്സൺ തോമസിന് നഷ്ടമായത് 17 പവൻ സ്വർണാഭരണങ്ങൾ. നാലാം തീയതി ബന്ധുവിന്റെ വീട്ടിലേക്ക് പോയ ജയ്സണും കുടുംബവും ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഉടൻ കുറവിലങ്ങാട് പൊലീസിൽ വിവരം അറിയിച്ചു. വിരലടയാള വിദഗ്ധർ സഹിതം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അലമാരിയിലെ തുണികളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. എല്ലാ മുറികളിലും അടുക്കളയിലും മോഷ്ടാവ് അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയിരുന്നു. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.