കടുത്തുരുത്തി : ബി.ഡി.ജെ.എസിനെ പൊതുജനമദ്ധ്യത്തിൽ ഇകഴ്ത്തികാട്ടാൻ ശ്രമിച്ച സുഭാഷ് വാസുവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സോമൻ, സെക്രട്ടറി ബൈജു കണ്ണൻപുഞ്ചയിൽ, ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ രമണൻ, ജില്ലാ കമ്മിറ്റി അംഗം സി.എം.ബാബു, മണ്ഡലം കൗൺസിൽ അംഗങ്ങളായ ടി.സി.ബൈജു, കെ.ജി.രാജേഷ്, ധനേഷ്, വിജയൻ ഞീഴൂർ, സുധാമോഹൻ, ജഗദമ്മ തമ്പി, കോമളം വിജയൻ തുടങ്ങിയവർ പങ്കെടുത്തു