വൈക്കം : കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി (ലൈഫ് മിഷൻ) പ്രകാരം ധനസഹായം നൽകി ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക് തല കുടുംബസംഗമവും അദാലത്തും 14ന് രാവിലെ 10 മുതൽ വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കും. സി.കെ.ആശ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബസംഗമം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. 20 വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഗുണഭോക്താക്കൾക്ക് തത്സമയം ലഭ്യമാകും.