നെടുംകുന്നം: ഭാരവാഹനങ്ങളുടെ ഓട്ടവും രൂക്ഷമായ പൊടിശല്യവും മൂലം മുളമല പടി മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് ജനജീവിതം ദുസഹമാകുന്നതായി പരാതി. ടിപ്പർ, ടോറസ് തുടങ്ങിയ ഭാരവണ്ടികൾ സ്കൂൾസമയത്ത് സഞ്ചരിക്കുന്നതാണ് വിദ്യാർത്ഥികളെ വലയ്ക്കുന്നത്. പൊടിശല്യം പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ഇതുമൂലം ശ്വാസംമുട്ടൽ പോലുള്ള രോഗങ്ങൾ കൊച്ചുകുട്ടികളെയടക്കം ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം നെടുംകുന്നം ചേലക്കൊമ്പ് റോഡിൽ സ്കൂൾ സമയത്ത് ഓടിച്ച രണ്ട് ടിപ്പർ ലോറികൾ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പിടികൂടി കറുകച്ചാൽ പൊലീസിൽ ഏല്പിപിച്ചിരുന്നു