വൈക്കം : വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ ഒൻപതാമത് വാർഷികവും തിരുവാതിര സംഗീതോൽസവവും വൈക്കം മഹാദേവാക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ നാളെ ആരംഭിക്കും.
നാളെ വൈകിട്ട് 5ന് ബാലുശ്ശേരി കൃഷ്ണദാസ്. അവതരിപ്പിക്കുന്ന കേളികൊട്ടിനു ശേഷം കോട്ടയം അസിസ്റ്റൻഡ് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ ദീപ പ്രകാശനം നടത്തും. 7 ന് ചെന്നൈ വെങ്കിട നാഗരാജന്റെ സംഗീത സദസ്, 9 ന് രാവിലെ 6 ന് ശിവസ്തുതി 6.30ന് മംഗളവാദ്യം തുടർന്ന് സംഗീതാരാധന 5.30ന് തിരുവാതിര കളി, 7 ന് ചാലക്കുടി രഘുനാഥ് അവതരിപ്പിക്കുന്ന പുല്ലാം കുഴൽ കച്ചേരിയിൽ പക്കമേളം ഒരുക്കുന്നത് ഇടപ്പള്ളി അജിത് വയലിൻ, ഡൽഹി സായിറാം മൃതങ്കം ആലപ്പുഴ വിജയകുമാർ തവിൽ എന്നിവരാണ്. 10 ന് രാവിലെ 6 ന് ആർദ്റദർശനം, ശിവസ്തുതി, മംഗളവാദ്യം, 8.30 ന് പഞ്ചരത്‌ന കീർത്തനാലാപനം, സംഗീതാരാധന വൈകിട്ട് 5.30ന് തിരുവാതിര കളി 6.30ന് സംഗീത സേവാ സംഘത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെന്നൈ സന്ദീപ് നാരായണൻ നിർവഹിക്കും. 7 ന് ചെന്നൈ സന്ദീപ് നാരായണൻ അവതരിപ്പിക്കുന്ന സംഗീത സദസ്.