kudumbayogam

അരീപ്പറമ്പ്: വെള്ളിമഠം കുടുംബയോഗത്തിന്റെ ഒന്നാം വാർഷികാഘോഷം എസ്.എൻ.ഡി.പി യോഗം വെള്ളൂർ ശാഖാ ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ സുഗതൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എൻ.കെ നടരാജൻ മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി അഞ്ചാം വാർഡ് മെമ്പർ ഷൈനി അനിൽ, എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ കെ.എൻ സോമൻ ചേർത്തല എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പി.എസ് ബാബു സ്വാഗതവും ലിജു എസ്.എൻ വില്ല നന്ദിയും പറഞ്ഞു.