ചങ്ങനാശേരി: രോഗിയുമായി പോയ ആബുംലൻസ് കാറുമായി കൂട്ടയിടിച്ചു. മതുമൂല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ ചങ്ങനാശേരിയിൽ നിന്നുള്ള ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചു. കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.