വൈക്കം : വൈക്കത്തിന്റെ ഭാവി വികസനം വിനോദസഞ്ചാര മേഖലയിലൂടെയാണെന്ന് സി.കെ.ആശ എം. എൽ. എ. പറഞ്ഞു. വൈക്കം റോയൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതുവത്സരാഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ. കുമരകം മാതൃകയിലുള്ള ഉത്തരവാദിത്ത ടൂറിസം വൈക്കത്തും പ്രസകത്മാവുകയാണ്. ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിൽ വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം വലിയ പങ്ക് വഹിക്കാനാവുമെന്നും എം. എൽ. എ. പറഞ്ഞു. അഡ്വ.കെ.പി.റോയി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി.കണ്ണേഴൻ, കൗൺസിലർ കെ.ആർ.സംഗീത, ഇ.കെ.ജോസ് പഴേമഠം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.കെ.ലൂക്ക് (പ്രസിഡന്റ്), അനിൽ തോമസ് ഇളമ്പാശ്ശേരി (സെക്രട്ടറി), അഡ്വ.കെ.പി.ശിവജി (ട്രഷറർ) എന്നിവർ ചുമതലയേറ്റു.