
ചങ്ങനാശേരി: നഗരത്തിലെ രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. ആർക്കും പരിക്കുകളില്ല. വടക്കേക്കര തട്ടാരപ്പള്ളി കോളനിയ്ക്കു സമീപത്തെ തരിശുപാടത്താണ് ആദ്യ തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അഗ്‌നിശമനസേന എത്തിയെങ്കിലും ഫയർ എൻജിൻ പാടശേഖരത്തിനടുത്തേയ്ക്ക് എത്തിക്കാൻ കഴിയാതിരുന്നതിനാഷ ഉദ്യോഗസ്ഥർ സമീപത്തെ തോട്ടിൽ നിന്നും വെള്ളം കോരി തീ അണയ്ക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ എസ്. മണിയൻ, ഫയർ റെസ്‌ക്യൂ ഓഫീസർമാരായ ബിന്റു ആന്റണി, നോബിൻ വർഗീസ്, ഗോപു മനു, ഹോം ഗാർഡ് സുരേഷ് എന്നിവർ നേതൃത്വം നല്കി. ഉച്ചക്കഴിഞ്ഞ് 2 മണിയോടെ കടമാൻചിറ റൈസ് മില്ലിനു സമീപം കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമറിനു തീപിടിച്ചു. സ്റ്റേഷൻ മാസ്റ്റർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ സംഘം തീ അണച്ചു.