വൈക്കം: സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവും മാർഗദീപവുമായിരുന്ന മറവന്തുരുത്ത് കരപ്പുറം കെ.പരമേശ്വരൻ എൻ.കെ സുമതിയമ്മ ദമ്പതികളുടെ ദീപ്തസ്മരണ നിലനിർത്തുന്നതിനായി രൂപീകരിക്കുന്ന കരപ്പുറം.കെ. പരമേശ്വരൻ എൻ.കെ സുമതിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനവും സൗജന്യ സിവിൽ സർവ്വീസ് ബോധവത്ക്കരണ ക്ലാസും 12 ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്റി എം.എം മണി ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ഫൗണ്ടേഷൻ സെക്രട്ടറി പി.ഗോപകുമാർ കരപ്പുറം അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ ട്രസ്റ്റിമാരായ സി.സി സുനിൽ കുമാർ, എൻ. കെ രമേശ്ബാബു, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു വി.കണ്ണേഴത്ത്, ഡി.സി.സി സെക്രട്ടറി ജയ് ജോൺ പേരയിൽ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, മറവന്തുരുത്ത് ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, സെക്രട്ടറി സുഗുണൻ മാസ്റ്റർ, കെ.എൻ രാജൻ മാസ്റ്റർ, ലീലാമണി ടീച്ചർ, മോഹനൻ വൈറ്റില, മനോഹരൻ ചേർത്തല, എം.എസ്. സജീവ്, ദിലീപ് കുമാർ പള്ളാത്തുരുത്തി, എൻ.സി മിനി, കെ.ആർ ഷിബു കോമ്പാറ, എൻ.രഘുകുമാർ, കെ.യു കൗസല്യ, സി കെ ഗംഗാധരൻ, എൻ.സി ബീന, സി.ജി ഡാൽമി എന്നിവർ പ്രസംഗിക്കും.
ഫൗണ്ടേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ സൗജന്യ സിവിൽ സർവീസ് ബോധവത്ക്കരണ ക്ലാസ് നടക്കും. ബാംഗളൂരു കസ്റ്റീസ് ആൻഡ് സെൻട്രൽ ടാക്‌സസ് ജോയിന്റ് കമ്മീഷണർ പി.ഗോപകുമാർ ക്ലാസ് നയിക്കും. ക്ലാസിന്റ ഉദ്ഘാടനം വൈക്കം നഗരസഭാ ചെയർമാൻ പി.ശശിധരൻ നിർവ്വഹിക്കും ഫൗണ്ടേഷൻ ട്രസ്റ്റി എൻ.കെ രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ പി.ശിവപ്രസാദ് കരപ്പുറം, ട്രസ്റ്റി കെ.പി അശ്വതി തങ്കച്ചി എന്നിവർ പ്രസംഗിക്കും.സിവിൽ സർവീസ് ക്ലാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 9446014254, 9447290512.