കോട്ടയം : കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ചെയർമാൻ ജോസ് കെ.മാണി എം.പി ജില്ലാ നേതൃയോഗത്തിൽ വ്യക്തമാക്കി.ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്ജ് ,അഡ്വ. ജോസ് ടോം, എം.എസ്. ജോസ്, അഡ്വ. പ്രിൻസ് ലൂക്കോസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വിജി എം.തോമസ്, ജോസ് പുത്തൻകാല,, സഖറിയാസ് കുതിരവേലി, ബിജു മറ്റപ്പള്ളി, തുടങ്ങിയവർ സംസാരിച്ചു.