പാലാ : ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിലും സ്‌കൂട്ടറിലും ഇടിച്ച് രണ്ടുപേർ മരിച്ചു. 9 പേർക്ക് പരുക്ക്. ആന്ധ്രാ സ്വദേശിയായ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാക്‌സ് ജീപ്പാണ് അപകടത്തിൽപെട്ടത്. പാലാ തൊടുപുഴ ഹൈവേയിൽ പ്രവിത്താനത്തിന് സമീപം അല്ലപ്പാറ കുരിശുപള്ളിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.40 ഓടെയാണ് അപകടമുണ്ടായത്. അംഗപരിമിതനായ ലോട്ടറി വിൽപക്കാരൻ കടനാട് കല്ലറയ്ക്കൽതാഴെ ചന്ദ്രൻ (ജോസ്, 50), ശബരിമല തിർഥാടകൻ ആന്ധ്രപ്രദേശ് അനന്തപൂർ ജില്ല റായ്ദുർഗ് സ്വദേശി രാജു (40) എന്നിവരാണ് മരിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും എത്തിയ ജീപ്പ് അല്ലപ്പാറയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ജിപ്‌സം ഗോഡൗണിൽ ലോഡ് ഇറക്കുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്റെ ലോറിയിൽ ഇടിച്ച ശേഷം സമീപത്ത് സ്‌കൂട്ടറിൽ ലോട്ടറി വില്പന നടത്തുകയായിരുന്ന ചന്ദ്രനെ ഇടിച്ചു തൊറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടറും ജീപ്പും പൂർണമായി തകർന്നു. റായ്ദുർഗ് സ്വദേശികളായ മൗറീഷ് (23), നാശേഷ് (38), സന്തോഷ് (33), മല്ലികാർജ്ജുന (40), വീരേഷ് (38), രവിചന്ദ്ര (28), പാണ്ടൂരണ്ണ (42), അൻജി (45) എന്നീ തീർത്ഥാടകർക്കും ഡ്രൈവർ ചിത്രദുർഗ്ഗ ജില്ലയിലെ അരുണിനുമാണ് (40) പരിക്കേറ്റത്. ഇവരെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ
ചന്ദ്രന്റെ ഭാര്യ: പരേതയായ ശോഭ. മക്കൾ: ജോബിൻ ചന്ദ്രൻ, ശുഭ ചന്ദ്രൻ.
മരുമകൾ: സുമിത്ര.