വൈക്കം : ലഹരി മയക്കുമരുന്നു ഉപയോഗത്തിനെതിരെ ബോധവത്ക്കരണത്തിനായി എക്സൈസ് വകുപ്പും ചെമ്മനത്തുകര കൈരളി ഗ്രന്ഥ ശാലയും ചേർന്ന് വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. ഗ്രന്ഥശാല ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എം.ഹാരീസ്, ഓഫീസർമാരായ അശോക് ബി.നായർ, സബിത കെ.കെ, ഗ്രന്ഥശാല സെക്രട്ടറി അഡ്വ.രമണൻ കടമ്പറ എന്നിവർ പ്രസംഗിച്ചു. വിമുക്തി ക്ലബ്ബ് പ്രസിഡന്റായി വി.വി.കനകാംബരനെയും സെക്രട്ടറിയായി അഡ്വ.രമണൻ കടമ്പറയെയും പതിനഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. ഗ്രന്ഥശാലയിൽ നടന്ന പുതുവത്സരാഘോഷത്തിൽ മധുരപലഹാരവിതരണം നടത്തി. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടനാസദസും നടത്തുന്നതിന് തീരുമാനിച്ചു.