ചങ്ങനാശേരി: പെരുന്ന ശിവാനന്ദപുരം മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒന്നുമുതൽ ആറുവരെ നടക്കും. ജനുവരി 30നാണ് പ്രതിഷ്ഠാ വാർഷികം. 30ന് രാവിലെ 5.15ന് ഗണപതിഹോമം ഉച്ചക്ക് 1.30ന് പ്രസാദമൂട്ട്, 6.30ന് സമൂഹപ്രാർത്ഥന. ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് കൊടിക്കൂറസമർപ്പണം. 10ന് കൊടിമരഘോഷയാത്ര ഉച്ചക്ക് 1.30ന് പ്രസാദമൂട്ട്. വൈകിട്ട് 7.35ന് തൃക്കൊടിയേറ്റ്. രാത്രി 8.20ന് തൃപ്പുകദർശനം 8.30ന് നൃത്തായനം-ചലച്ചിത്രതാരം ശാലുമേനോനും സംഘവും. രണ്ടിന് രാവിലെ ഒൻപതിന് കലശപൂജ ഉച്ചക്ക് 1.30ന് പ്രസാദമൂട്ട്. രാത്രി എട്ടിന് തൃപ്പുകദർശനം. മൂന്നിന് രാവിലെ പത്തിന് പൊങ്കാല. 11.30ന് കലശാഭിഷേകം. ഉച്ചക്ക് 1.30ന് പ്രസാദമൂട്ട്. രാത്രി എട്ടിന് തൃപ്പുകദർശനം രാത്രി 8.30ന് നൃത്തം. നാലിന് ഉച്ചക്ക് 1.30ന് പ്രസാദമൂട്ട്. രാത്രി എട്ടിന് കാവടി വിളക്ക്. അഞ്ചിന് രാവിലെ 11.15ന് കാവടിയാട്ടം, 12.15ന് ചതുശതനിവേദ്യം. 1.30ന് പ്രസാദമൂട്ട്. രാത്രി 11.30ന് പള്ളിവേട്ട. ആറിന് ഉച്ചക്ക് 1.30ന് പ്രസാദമൂട്ട്. ഗജപൂജ. വൈകിട്ട് 6.30നും 6.50നും ഇടയിൽ കൊടിയിറക്ക്. വൈകിട്ട് ഏഴിന് ആറാട്ടുപുറപ്പാട് രാത്രി എട്ടിന് ആറാട്ട്. 12 ന് വലിയകാണിക്ക, പഞ്ചവിംശതി കലശാഭിഷേകം,ആറാട്ടുപുഴുക്ക് വിതരണം.