eni-njn-ozhukate

ചങ്ങനാശേരി: സംസ്ഥാന സർക്കാർ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതി തൃക്കൊടിത്താനം പഞ്ചായത്തിൽ ആരംഭിച്ചു. പൊട്ടശ്ശേരി ഇരുപ്പ തോടിന്റെ ശുചീകരണ പ്രവർത്തനം ആരംഭിച്ചു കൊണ്ടാണ് തോടുകളുടേയും ജലാശയങ്ങളുടെയും നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. പൊട്ടാശ്ശേരി ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എൻ ആർ മുരളീധരൻ നായർ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ മേഴ്സി റോയി, സോണി ഫിലിപ്പ്,കെ എൻ സുവർണ്ണകുമാരി, അനിത ഓമനക്കുട്ടൻ, മോട്ടി മുല്ലശ്ശേരി, ബീന ഇബ്രാഹിം, പുഷ്പവല്ലി, സാലി സുകുമാരൻ, ദിവ്യ ബൈജു, സ്‌നേഹലത ഗോപാലകൃഷ്ണൻ,കെ കെ സുനിൽ, കല മോൾ, കെ എ ജോസഫ്, സാലി സുകുമാരൻ, സിബി ജോസഫ്, ജെയിംസ് ജോസഫ്, വിവിധ രാഷ്രിയ നേതാക്കൾ, സമുദായിക സംഘടന നേതാക്കൾ, കുടുംബശ്രീ, ഹരിത കർമ്മ സേന, കാർഷിക കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ,റെസിഡൻസ് അസോസിയേഷൻ, യുവജന സംഘടനകൾ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.