മുണ്ടക്കയം: സംസ്ഥാനത്തെ ആരോഗ്യ മേഖല ക്രിയാത്മകവും ഗുണകരവുമായ മാറ്റത്തിന്റെ വഴിയിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമ പ്രദേശങ്ങളിലെ ആശുപത്രികൾ രോഗീസൗഹൃദ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതോടെ ഈ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നു, മന്ത്രി പറഞ്ഞു. പി.സി. ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ് പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജേഷ്, മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ .എസ് രാജു, . ജെസി ജോസ്, കെ.ബി. രാജൻ, ബിനു സജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി.എ ഷെമീർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മ കുഞ്ഞുമോൻ, അംഗങ്ങൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ആർദ്രം കോ-ഓർഡിനറ്റർ ഡോ അജയ് മോഹൻ, ആശുപത്രി സൂപ്രണ്ട് ഡോ ഡാളി സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു.