കോട്ടയം: ഗുരു ഗോപിനാഥ് ട്രസ്റ്റ് കേരളയുടെയും തെങ്ങണ തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 11,12 തീയതികളിൽ കേരള നടനം ശിൽപ്പശാല നടത്തും. ചങ്ങനാശേരി കോനാട്ട് റസിഡൻസി മിനി ഓഡിറ്റോറിയത്തിൽ 11ന് രാവിലെ 9ന് സിനിമാ സീരിയൽ താരം കൃഷ്ണപ്രസാദ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വനിതാസംഘം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ശോഭനാ ജയചന്ദ്രൻ, ഗുരുഗോപിനാഥ് ട്രസ്റ്റ് സെക്രട്ടറി സി.എൻ.വേണുഗോപാൽ, തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എ.രജനീഷ് എന്നിവർ പ്രസംഗിക്കും . പ്രൊഫ.ലേഖാ തങ്കച്ചി (സ്വാതിതിരുനാൾ സംഗീത കോളേജ് നൃത്തവിഭാഗം മുൻ മേധാവി), പ്രൊഫ. നന്തൻ കോട് വിനയചന്ദ്രൻ എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകും. കഥകളി, കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടൻതുള്ളൽ, പരിശീലിക്കുന്നവർക്കും പരിശീലകർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495749931 , 9447356106 എന്നീ നമ്പരിൽ ബന്ധപ്പെടണം .