tribal-hostel

അടിമാലി: നിർമ്മാണം പൂർത്തീയായെങ്കിലും ഇരുമ്പുപാലത്തെ സർക്കാർ ട്രൈബൽ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി തുറന്നു നൽകാൻ ഇനിയും നടപടിയില്ല.നൂറോളം പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനത്തിനായുള്ള താമസ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് അടിമാലി ഇരുമ്പുപാലത്ത് ട്രൈബൽ ഹോസ്റ്റൽ പണികഴിപ്പിച്ചിട്ടുള്ളത്.നാല് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിന് നാല് കോടി 76 ലക്ഷം രൂപ ചിലവഴിച്ചു.ഇടുക്കി എം പിയായിരുന്ന പി ടി തോമസിന്റെ ഇടപെടലായിരുന്നു ഇരുമ്പുപാലത്തെ ട്രൈബൽ ഹോസ്റ്റലിന്റെ നിർമ്മാണത്തിന് വഴിതെളിച്ചത്.പക്ഷെ മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം വൈകുന്നു.നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് സമീപത്തെ പഴയ ട്രൈബൽ ഹോസ്റ്റലിൽ ആണ് ഇപ്പോഴും കുട്ടികൾ താമസിച്ച് വരുന്നത്.ഇവിടുത്തെ സ്ഥല പരിമിതിയടക്കം കുട്ടികൾക്ക് ബുദ്ധിമുട്ട് വരുത്തുന്നു.പഠന മുറി,വായന ശാല,ഭക്ഷണ ശാല,പ്രാഥമിക ചിക്തസ കേന്ദ്രം എന്നിവയെല്ലാം പുതിയ ഹോസ്റ്റലിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി തുറന്നു നൽകാൻ നടപടി വേണമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്ന ആവശ്യം.