malsyakrishi-jpg

വൈക്കം: കോട്ടയം ജില്ലാ ഫിഷറീസ് വകുപ്പിന്റെ പുതുപുത്തൻ സാങ്കേതികവിദ്യയും പരിചയസമ്പത്തും സമന്വയിപ്പിച്ച് മത്സ്യകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്തിൽ തുടങ്ങിയ കരിമീൻ കൃഷി ഫാം സി. കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജൈവ പച്ചക്കറികൃഷിയിൽ നേട്ടങ്ങൾ കൈവരിച്ച പത്തുപറയിൽ ശിവദാസിന്റെ മേൽനോട്ടത്തിലാണ് കൃഷി. പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ പദ്ധതി വിശദീകരിച്ചു. ടി. കെ. രാജേന്ദ്രൻ, കെ. എസ്. വേണുഗോപാൽ, മെറിറ്റ് കുര്യൻ, ആൻസി ഐസക്, ലിറ്റി വർഗ്ഗീസ്, മിത്രലാൽ, ജഗതാ അപ്പുക്കുട്ടൻ, ആബിത് ശിവ, പി. ആർ. ശരത്കുമാർ, സുന്ദരൻ നളന്ദ എന്നിവർ പ്രസംഗിച്ചു.