nattelpalli-jpg

വൈക്കം: വൈക്കം നടേൽ ലിറ്റിൽ ഫ്‌ളവർ ചർച്ചിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നിന്നും നടേൽ പള്ളിയിലേക്ക് ദീപശിഖാ പ്രയാണം നടത്തി. വികാരി ഫാ. ബെന്നി പാറേക്കാട്ടിലിന്റെ നേതൃത്വത്തിലായിരുന്നു പ്രയാണം. ഫൊറോന പള്ളിയിൽ നിന്നും വികാരി ഫാ. ജോസഫ് തെക്കിനേൻ ദീപശിഖയിലേക്ക് ദീപം പകർന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയ ശേഷം നടേൽപള്ളിയിലെത്തിയ ദീപശിഖാ പ്രയാണത്തെ ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ സ്വീകരിച്ചു. അസി. വികാരി ഫാ. ആൽബിൻ പാറേക്കാട്ടിൽ, ഫാ. സിബിൻ മനയംപള്ളി, ഫാ. സിബിൻ വാഴപ്പള്ളി, ട്രസ്റ്റിമാരായ ജോസഫ്, ജോസ്, കൺവീനർ ബാബു കുരിശിങ്കൽ, സി. സ്‌നേഹ, സി. വിമൽ ഗ്രേസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബിഷപ്പ് മാർ മാത്യു വാണിയക്കിഴക്കേൽ നടേൽ പള്ളിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.