വൈക്കം: പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതിക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് ഉത്സവത്തിന് തിങ്കളാഴ്ച വൈകിട്ട്‌ക്ഷേത്രം തന്ത്രി പെരുമ്പളം കാർത്തികേയൻ കൊടിയേറ്റി. മേൽശാന്തി സുമേഷ് സഹകാർമ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം രാവിലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്നോടിയായി പട്ടശ്ശേരി അമ്മ താലപ്പൊലി സമിതി, മൂകാംബിക വനിതാ സമാജം താലപ്പൊലി സംഘം എന്നിവരുടെനേതൃത്വത്തിൽ കൊടിയേറ്റ് സമയത്ത് ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. കൊടിയേറ്റിനുശേഷം അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് ഉണ്ണി പുത്തൻതറ, വൈസ് പ്രസിഡന്റ് ഡി. ഷൈമോൻ, സെക്രട്ടറി ലാലുമോൻ, ശശി വിരുത്തിയിൽ, വനിതാ സംഘം പ്രസിഡന്റ് സിന്ധു ബെന്നി, സെക്രട്ടറി സരസമ്മ ബാബു എന്നിവർ നേതൃത്വം നൽകി. 7 ന് രാവിലെ 8 ന് ശ്രീബലി, 12.30 ന് അന്നദാനം, വൈകിട്ട് 6.30 ന് താലപ്പൊലി, 8 ന് രാവിലെ 8 ന് ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.30 ന് ദീപക്കാഴ്ച, 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 9 ന് വൈകിട്ട് 4 ന് പകൽപ്പൂരം,ദേശതാലപ്പൊലി, വലിയകാണിക്ക, 8 ന് വിളക്കിനെഴുന്നള്ളിപ്പ്, 8.30 ന് നാടകം, 10 ന് തിരുവാതിര ആറാട്ട് മഹോത്സവം ആഘോഷിക്കും. രാവിലെ 8 ന് ശ്രീബലി, 10 ന് കുംഭകുടം വരവ്, വൈകിട്ട് 4 ന് ഗജപൂജ, ആനയൂട്ട്, 6 ന് കാഴ്ചശ്രീബലി, 7.30 ന് ഗാനമേള, രാത്രി 11 ന് ആറാട്ട് പുറപ്പാട്, തുടർന്ന് എഴുന്നള്ളിപ്പ്, കൊടിയിറക്ക് എന്നിവയും നടക്കും.