വൈക്കം.ഹിന്ദു ഐക്യവേദി താലുക്ക് കമ്മുറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ ഭക്തന്മാർക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ പാർക്കിംഗ് ഗ്രൗഡിൽ അ
ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണത്തിന് ബി.ജെ.പി നഗരസഭ കൗൺസിലർ കെ. ആർ രാജേഷ് ഭദ്രദീപം കൊളുത്തി. ചടങ്ങിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. ഡി സന്തോഷ്, താലുക്ക് സെക്രട്ടറി വിക്രമൻ, വൈസ് പ്രസിഡന്റ് അനി, ടൗൺ ജനറൽ സെക്രട്ടി എ. എച്ച്. സനീഷ്, സെക്രട്ടറി സതീശൻ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.