പൊൻകുന്നം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഗൂഡല്ലൂർ ശങ്കരംകൊല്ലി പാണൻതറ സുമേഷ്ബാബു(43), ചന്ദ്രൻ(66) എന്നിവർക്കാണ് പരിക്കേറ്റത്. പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊൻകുന്നം-എരുമേലി റോഡിൽ ചിറക്കടവ് ഗ്യാസ് ഗോഡൗണിന് സമീപം ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അപകടം.