ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ കുടുംബസംഗമവും അദാലത്തും 11ന് രാവിലെ 10 മുതൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. മുൻ എം.എൽ.എ വൈക്കം വിശ്വൻ അനുമോദനപത്രവും ജില്ലാ കളക്ടർ പി. കെ സുധീർ ബാബു പ്രതിഭാ പുരസ്‌കാരവും വിതരണം ചെയ്യും. മികച്ച ഉദ്യോഗസ്ഥരെ പ്രോജക്ട് ഡയറക്ടർ പി. എസ് ഷിനോ ആദരിക്കും. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.എൻ. സുഭാഷ് അദാലത്തിലേക്കുളള അപേക്ഷകൾ ഏറ്റുവാങ്ങും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, വൈസ് പ്രസിഡന്റ് ലളിത സുജാതൻ, എഡിസി ജനറൽ ജി. അനീസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പി. ജയരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ സംസാരിക്കും.