കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റപത്രത്തിന്മേലുള്ള വാദം കേൾക്കുന്നത് 25 ലേക്ക് മാറ്റി. ഇന്നലെ കേസ് പരിഗണിച്ച കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി ഗോപകുമാറാണ് കേസ് മാറ്റിയത്. കുറ്റപത്രത്തിന്മേലുള്ള വാദം കേട്ട ശേഷമാവും വിചാരണ ആരംഭിക്കുക. നവംബർ 30 ന് കേസ് പരിഗണിച്ചപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായിരുന്നു.