കറുകച്ചാൽ: ഓരോ വർഷവും ലക്ഷങ്ങൾ ചെലവാക്കിയിട്ടും മാസങ്ങൾക്കുള്ളിൽ വഴിവിളക്കുകൾ പ്രവർത്തനരഹിതമാകുന്നത് പഞ്ചായത്തിന് വരുത്തിവയ്ക്കുന്നത് കനത്ത സാമ്പത്തികനഷ്ടം. മിന്നലേറ്റും വണ്ടിയിടിച്ചും മറ്റു പല കാരണങ്ങളാലും വഴിവിളക്കുകൾ തകരാറിലാകുന്നു. കഴിഞ്ഞവർഷം അഞ്ചു ലക്ഷം രൂപയാണ് കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വഴിവിളക്കുകൾക്കായി മുടക്കിയത്. എന്നാൽ മാസങ്ങൾ പിന്നിടും മുമ്പേ ഭൂരിപക്ഷം വിളക്കുകളും പ്രവർത്തനരഹിതമായി. നെടുംകുന്നം,​ കങ്ങഴ പഞ്ചായത്തുകൾ യഥാക്രമം രണ്ടര ലക്ഷം,​ അഞ്ചു ലക്ഷം രൂപകളും വഴിവിളക്കുകൾക്കായി ചെലവഴിച്ചു. എം.പി,​ എം.എൽ.എ ഫണ്ടിൽ നിന്ന് ഓരോ വർഷവും നിരവധി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് തകരാറിലാകുന്നു.