dyfi

ചങ്ങനാശേരി: പൗരത്വ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് നടത്തി. പായിപ്പാട് നിന്ന് ആരംഭിച്ച മാർച്ച് ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി.എ. നസീർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. ബിൻസൺ സ്വാഗതം പറഞ്ഞു.