sreemoolam-market

വൈക്കം : തോട്ടുവക്കം ശ്രീമൂലം മാർക്ക​റ്റ് നഗരസഭ പുനർനിർമ്മിച്ച് നാട്ടുചന്തയാക്കിയതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. ശശിധരൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബിജു വി. കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പൻ, ബിജിനി പ്രകാശൻ, ജി. ശ്രീകുമാരൻ നായർ, എം. ടി. അനിൽകുമാർ, എൻ. അനിൽ ബിശ്വാസ്, അംബരീഷ് ജി. വാസു, എസ്. ഹരിദാസൻ നായർ, സുമ കുസുമൻ, പി. എൻ. കിഷോർ കുമാർ, ഷേർളി ജയപ്രകാശ്, രമ്യാകൃഷ്ണൻ, കെ. ആർ. സംഗീത എന്നിവർ പ്രസംഗിച്ചു.