ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം
സർവകലാശാല കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ, ഗവൺമെന്റ് എയ്ഡഡ്, സർവകലാശാല അദ്ധ്യാപകർക്കായി നടത്തുന്ന ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. അപേക്ഷ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. 20 മുതൽ 25 വരെയാണ് പരിപാടി നടക്കുക. വിശദവിവരങ്ങൾക്ക് www.mgu.ac.in. ഫോൺ: 04812731013.
പുനർമൂല്യനിർണയം
ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്), സൈക്കോളജി, ഹോംസയൻസ് ബ്രാഞ്ച് 10എ, ഹോം സയൻസ് ബ്രാഞ്ച് 10 ഡി, ഫുഡ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മൈക്രോബയോളജി, എം.എ. പൊളിറ്റിക്കൽ സയൻസ്, തമിഴ്, എം.ടി.ടി.എം., എം.എച്ച്.എം. പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 10 വരെ നൽകാം.