വൈക്കം : ദളിത് ഐക്യസമിതി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമ്മേളനം നടത്തും. 9ന് വൈകിട്ട് 4.30ന് ബ്രഹ്മമംഗലം മാർക്കറ്റിന് സമീപം നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ.ജിൻഷു ഉദ്ഘാടനം ചെയ്യും. എ.സി.കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. ദളിത് ഐക്യ സമിതിയുടെ ആഭിമുഖ്യത്തിൽ 10ന് വൈകിട്ട് 4ന് വെള്ളൂർ ജംഗ്ഷനിൽ 5-ാംമത് കെ.കെ.ജനാർദ്ദനൻ അനുസ്മരണ സമ്മേളനം നടത്തും. കെ.കെ.ജിൻഷു ഉദ്ഘാടനം ചെയ്യും. സജി പാമ്പാടി അദ്ധ്യക്ഷത വഹിക്കും.