വൈക്കം : ധീവരസഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് 10ന് രാവിലെ 11ന് വൈക്കം താലൂക്ക് ഓഫീസ് മാർച്ചും കൂട്ടധർണ്ണയും നടത്തും. സംസ്ഥാന സെക്രട്ടറി എക്സ് എം എൽ എ വി. ദിനകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എം.കെ.രാജു നന്ദി പറയും.