ആനിക്കാട്: ആനിക്കാട് മൂഴയിൽ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ മകരതിരുവോണ ഉത്സവത്തിന് 18ന് കൊടിയേറ്റും. 6.15ന് ക്ഷേത്രം തന്ത്രി രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 19ന് രാവിലെ എട്ടു മുതൽ നാരായണീയ പാരായണം. വൈകിട്ട് ഏഴിന് കലാസന്ധ്യ. 20ന് വൈകിട്ട് ഏഴിന് കഥാപ്രസംഗം. 21ന് വൈകിട്ട് എട്ടിന് വിശേഷാൽ സർപ്പപൂജ. രാത്രി ഏഴിന് തിരുവാതിര കളി. 22ന് വൈകിട്ട് ഏഴിന് ക്ലാസിക്കൽ ഡാൻസ്. 23ന് രാത്രി ഒൻപതിന് ഉത്സവബലി ദർശനം. 11.30ന് ഉത്സവബലി ദർശനം. 24ന് 7.30ന് മ്യൂസിക്കൽ നൈറ്റ്. 24ന് 10ന് ശ്രീബലി. 10 മുതൽ കാവടി ഘോഷയാത്ര. 12ന് കാവടി ആഭിഷേകം. 12.30ന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറു മുതൽ കാഴ്‌ച ശ്രീബലി. രാത്രി പത്തു മുതൽ പള്ളിവേട്ട. 25ന് വൈകിട്ട് എട്ടിന് ആറാട്ട് ബലി, ഒൻപതിന് ആറാട്ട് പുറപ്പാട്. തുടർന്ന് ആറാട്ട്, ആറാട്ട് സദ്യ.