അടിമാലി: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് പരിധിയിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി. കൊമ്പുകൾ അപഹരിച്ച നിലയിലാണ്. കുളമാൻകുടി പാട്ടയിടുമ്പ് കമ്പിലൈൻ ഭാഗത്ത് വന മേഖലയോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭുമിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തിങ്കളഴ്ചയാണ് അസ്ഥികൂടം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്.
കൊമ്പ് ഊരിയെടുക്കുന്നതിനു വേണ്ടി ആന വേട്ടക്കാർ കൊലപ്പെടുത്തിയാകാം എന്നാണ് പ്രാഥമിക നിഗമനം. ആനയുടെ പ്രായം ,ജഡത്തിന്റെ കാലപ്പഴക്കം എന്നിവ പരിശോധിക്കുന്നതിന് ഇന്നലെ വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് നേര്യമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നു