പാലാ:ളാലം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായ ദേശക്കാഴ്ച പുറപ്പാട് ഇന്ന് വൈകിട്ട് 4ന് നടക്കും. വൈദ്യുതി ഭവൻ,ബി എസ് എൻ എൽ ജംഗ്ഷൻ, ടൗൺ എൻ എസ് എസ് കരയോഗം, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഗവ.ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

വൈകിട്ട് 7ന് രാമപുരം റോഡിൽ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ദീപക്കാഴ്ചയൊരുക്കും. മാസ്റ്റർ അക്ഷയ്ശ്രീ കളരിക്കലും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അകമ്പടിയാകും.