തെങ്ങണ: ഷെപ്പേർഡ് നഗർ റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. ജോസഫ് മാത്യു പള്ളത്തുശേരിയുടെ വസതിയിൽ വച്ച് നടത്തിയ സമ്മേളനത്തിൽ പ്രസിഡന്റ് ജോസഫ് ജെ മാന്തറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ജി. പ്രശാന്ത് വാർഷിക റിപ്പോർട്ട് അവതരിച്ചു. താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ജെ.ജോസഫ് തുണി ബാഗുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ മിനിമോൾ റെജി, സി.എസ്. തോമസ്, സോണി മാന്തറ, വിജി ഫിലിപ്പ്, ബിനോ ആന്റണി, സോബി എസ് ആന്റണി, സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. അച്ചൻകുഞ്ഞ് അവതരിപ്പിച്ച കൊച്ചപ്പായിയുടെ പുരാണം എന്ന ഹ്രസ്വനാടകം ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കുശേഷം സ്നേഹവിരുന്നും നടത്തി.