അടിമാലി. അടിമാലി എസ്.എൻ.ഡി.പി.യോഗം ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ എം.ജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ബി.എഡ് കോളേജുകെള ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന നൃത്ത മത്സരം നാളെ നടത്തുന്നു.അടിമാലി എസ്.എൻ.ഡി.പി. ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡി 4 ഡാൻസ് താരം അജിത് പി. അശോകൻ ഉദ്ഘാടനം ചെയ്യും. വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 15001 രുപ, രണ്ടാം സമ്മാനമായി 5001 രൂപ, മൂന്നാം സമ്മാനമായി 3001 രൂപ ക്യാഷ് അവാർഡും നൽകും.