കോട്ടയം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീയൂണിറ്റിന്റെയും നാട്ടകം ഗവൺമെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. തുണിസഞ്ചികളുടെ വിതരണം ഡോ. കെ.എം.ജോർജ് നിർവ്വഹിച്ചു. സി.വി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദ്, സൗമ്യ എസ് ജേക്കബ്, കെ.കേര , കുര്യൻ വർക്കി , ബിനു ,മറിയാമ്മ സുഭാഷ്, ബിൻസി എന്നിവർ പ്രസംഗിച്ചു.